മനാമ: ബഹറിനിലെ മലയാളി നേഴ്‌സായ യുവതിയ്ക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. കാസർഗോഡ് സ്വദേശിയായ യുവതിയെ രോഗബാധയെ തുടർന്ന് ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവരുടെ ഭർത്താവിന്റെയും കുട്ടിയുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൈമാറി.
ഇതുവരെ യു എ ഇയിൽ 11 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്ത് 85 പേർക്ക് കൊറോണ വൈറസ് (കോവിഡ് 18) സ്ഥിതീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. രണ്ടാമത് കൂടുതൽ ആളുകൾ ഇറാനിൽ നിന്നുമാണ്.