ബഹിരാകാശ വാഹനത്തിന് സ്മരണാർത്ഥം കൽപ്പന ചൗളയുടെ പേരിടാൻ അമേരിക്ക

ബഹിരാകാശ വാഹനത്തിന് കല്പന ചൗളയുടെ പേരിടാനുള്ള തീരുമാനവുമായി അമേരിക്ക. രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്ക് അയയ്ക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും കല്പന ചൗളയുടെ പേര് നൽകുക. കൽപ്പന ചൗള നൽകിയിട്ടുള്ള സംഭാവനകളുടെ ബഹുമതിയ്ക്കാണ് പേരിടാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണ് കല്പനാചൗള. സെപ്റ്റംബർ 29 ന് വെർജീനിയയിലെ വാലപ്സ് ഫ്ലൈറ്റ് ഫെസിലിറ്റിയിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കുശേഷം 3629 കിലോഗ്രാം സാധന സാമഗ്രികളുമായി എൻജി 14 സ്പേസ് സ്റ്റേഷനിലേക്ക് എത്തും. നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യൻ വംശജയായ ഡോക്ടറും എസ് എസ് കല്പനചൗള എന്നാണ് വാഹനത്തിന് പേരിടുകയെന്നും മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ ദൗത്യത്തിന് കല്പന നൽകിയ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും അമേരിക്കൻ ബഹിരാകാശ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയായ നോർത്ത് റോപ്പ് ഗ്രൂമാൻ അധികൃതർ പറഞ്ഞു. രണ്ടായിരത്തിമൂന്നിൽ ബഹിരാകാശ യാത്രയ്ക്കിടയിലാണ് കല്പനചൗള മരണപ്പെട്ടത്. കൊളംബിയ സ്പേസ് ഷട്ടിൽ ഇലെ മടക്കയാത്രക്കിടയിൽ ഉണ്ടായ അപകടത്തിലാണ് കൽപ്പന ചൗളയടക്കം ആറ് യാത്രികർ മരണപ്പെട്ടത്.