ബഹുബലിക്ക് ശേഷം റെക്കോർഡ് ഭേദിക്കാൻ രാമായണം വരുന്നു ? രാജമൗലി സംവിധാനം ചെയ്യുമെന്ന് ആരാധകർ

രാമായണം സിനിമയാക്കാൻ രാജമൗലി തന്നെ വേണമെന്ന് ഉള്ള ട്വീറ്റുകളാണ് ഇപ്പോൾ ട്വിറ്റെറിൽ നിറഞ്ഞു വരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ രാമായണം സീരിയൽ സ്വന്തമാക്കിയതിനെ തുടർന്നാണ് ഇത്തരം ട്വീറ്റുകൾ ട്വിറ്ററിൽ വന്ന് തുടങ്ങിയത്.

ബാഹുബലി പോലെ ഒരു പടം സംവിധാനം ചെയ്ത രാജമൗലിക്ക് മാത്രമേ രാമായണം പടം ചെയ്യാൻ അർഹത ഉള്ളുവെന്നും മറ്റുള്ള സംവിധായകരിൽ വിശ്വാസം ഇല്ലെന്നുമാണ് ആരാധകർ പറയുന്നത്, കഥ അതെ പോലെ നിലനിർത്താൻ രാജമൗലിക്ക് സാധിക്കുമെന്നും ആരാധകർ പറയുന്നു.

ടെലിവിഷൻ റെക്കോർഡ് കിട്ടിയപോലെ രാജമൗലി ചെയ്യുന്ന രാമായണം സിനിമക്കും റെക്കോർഡ് നേട്ടം ഉണ്ടാകുമെന്ന് ട്വിറ്റുകളിൽ പറയുന്നു. നേരത്തെ രാജമൗലി രാമായണം സിനിമയാക്കണം എന്നത് തന്റെ വല്യ ആഗ്രഹമാണ് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ പുതിയ ട്വീറ്റുകളെ പറ്റി അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.