ബാംഗ്ലൂര്‍ ഡെയ്സില്‍ തേപ്പുകാരിയുടെ കഥാപാത്രം ചോദിച്ചു വാങ്ങിയത്, കാരണം വെളിപ്പെടുത്തി ഇഷ തല്‍വാര്‍

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ നടിയാണ് ഇഷാ തൽവാർ. ഉമ്മച്ചി കുട്ടിയുടെ കഥാപാത്രം അവതരിപിച്ച പ്രണയ സാന്ദ്രമായ ചിത്രം വൻ വിജയം നേടുകയും ചെയ്തിരുന്നു. അന്യഭാഷ ചിത്രങ്ങളിലും പരസ്യങ്ങളിലും സജീവമായ താരം ദുൽഖർ, നിവിൻ, ഫഹദ്, നസ്രിയ എന്നിവർക്ക് ഒപ്പം ബാംഗ്ലൂർ ഡേയ്സിലും അഭിനയിച്ചിട്ടുണ്ട്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ തേപ്പുകാരിയുടെ റോൾ താൻ ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ വലിയ വേഷമല്ല ലഭിച്ചതെങ്കിലും ശ്രദിക്കപ്പെടുന്ന നെഗറ്റീവ് വേഷമാണ് ഇഷ അഭിനയിച്ചത്. നായികയായി തിളങ്ങി നിന്ന താരം നെഗറ്റീവ് വേഷം ചെയ്തത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

കഴിഞ്ഞ 10 വർഷമായി ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചെന്നും അതിൽ വേണ്ടന്ന് തോന്നിയ ചിത്രങ്ങളുണ്ടെന്നും ഇഷ പറയുന്നു. ബാംഗ്ലൂർ ഡേയ്സിലെ മീനാക്ഷിയും ആയിഷയുമാണ് തനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങളെന്നും പറയുന്നു. നിവിൻ ഒപ്പം തേപ്പുകാരി വേഷം അഭിനയിച്ചാൽ നന്നായി ഇരിക്കുമെന്ന് തോന്നിയെന്നും ആ വേഷം നമ്മളുടെയൊക്കെ ഇടയിലുണ്ട് അതിനാലാണ് ആ സിനിമയിൽ നെഗറ്റീവ് വേഷം ചെയ്തതെന്നും താരം പറയുന്നു.