ബാങ്കിൽ പണയംവെച്ച സ്വർണം മാനേജറും ജീവനക്കാരും അറിയാതെ വീണ്ടും പണയം വെച്ച് രണ്ടര കോടി തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

തൃശൂർ : എസ്ബിഐ യുടെ കാറളം ശാഖയിൽ നിന്നും രണ്ട് കോടി 76 ലക്ഷം രൂപയുടെ സ്വർണപണയം തിരിമറി നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സ്വദേശി സുനിൽ ജോസാണ് അറസ്റ്റിലായത്. 2018 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫീസറായി ജോലി ചെയ്യവെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ബാങ്കിൽ പണയം വെച്ചിരിക്കുന്ന സ്വർണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ വീണ്ടും പണയം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബാങ്ക് ജീവനക്കാരോടും, ഇടപാടുകാരോടും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഇയാൾ ഈ സഹൃദം മുതലാക്കിയാണ് തിരിമറി നടത്തിയത്.

  ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

സ്വർണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോലുകൾ ബ്രാഞ്ച് മാനേജരും,ഗോൾഡ് അപ്രൈസറും,ചീഫ് അസോസിയേറ്റുമാണ് സൂക്ഷിക്കാറുള്ളത്. ബാങ്ക് മാനേജരോ മറ്റുള്ളവരോ അറിയാതെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇതിനിടയിൽ ബാങ്കിൽ ഓഡിറ്റ് നടന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് അസിസ്റ്റന്റ് ജനറൽ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ വലിയ തുകയുടെ തട്ടിപ്പ് ആയതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

Latest news
POPPULAR NEWS