ബാങ്ക് ജീവനക്കാരി ഗർഭം ധരിച്ചത് സഹപ്രവർത്തകരിൽ നിന്ന് ; അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും യുവതി

ഇടുക്കി: കട്ടപ്പനയിൽ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞദിവസം യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. മാനക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയാതെന്നാണ് മൂലമറ്റം വടക്കേടത്ത് അമലു ജോർജ് എന്ന യുവതി പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. എന്നാൽ ക്രൂരകൃത്യം നടത്തുന്നതിന് തന്നെ മറ്റാരും പ്രേരിപ്പിച്ചിട്ടില്ലെന്നും യുവതി പറയുന്നു. കട്ടപ്പന ദേശസാത്കൃത ബാങ്കിൽ ക്യാഷറായി ജോലി ചെയ്തിരുന്ന യുവതിയാണ് ഇത്തരമൊരു ക്രൂര പ്രവർത്തി ചെയ്തിരിക്കുന്നത്.

യുവതിയ്ക്കൊപ്പം ബാങ്കിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരിൽ നിന്നുമാണ് ഗർഭം ധരിച്ചത്. ഓഗസ്റ്റ് 21-ന് വനിതാ ഹോസ്റ്റലിൽ വച്ചാണ് അമലു കുഞ്ഞിന് ജന്മം നൽകിയത്. സഹോദരിക്കൊപ്പം ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന യുവതി പ്രസവവേദന ഉണ്ടായതിനെ തന്ത്രപൂർവം സഹോദരിയെ ചായ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹോസ്റ്റലിന്റെ അടുക്കളയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന് ജന്മം നല്കുകയും യുവതി കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തറയിലേക്ക് പിറന്നു വീണപ്പോൾ തലയിൽ ക്ഷതമേറ്റാതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Also Read  ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ കൂടി നായ്ക്കൾ കറങ്ങി നടക്കുന്നെന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ട സന്ദീപാനന്ദ ഗിരിയ്ക്ക് വന്ന മറുപടി ഇങ്ങനെ

ചായയുമായി വാർഡ് മുറിയിലെത്തിയ സഹോദരിയും വാർഡനും കാണുന്നത് നിലത്തിരിക്കുന്ന അമലുvനെയാണ്. എന്നാൽ സംഭവം m മറ്റുള്ളവർ അറിയാതിരിക്കുന്നതിനു വേണ്ടി അമ്മയും സഹോദരിയും മണിക്കൂറുകളോളം ഹോസ്റ്റൽ മുറിക്കുള്ളിൽ തന്നെ തങ്ങുകയുണ്ടായി. ശേഷം മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ അതിനു മുൻപേ തന്നെ ഹോസ്റ്റൽ അധികൃതരും ഇക്കാര്യം അറിഞ്ഞിരുന്നു. ഹോസ്റ്റൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയേയും കുഞ്ഞിന്റെ മൃതദേഹവും നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടലിലൂടെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കുശേഷം ഇന്നലെ വൈകിട്ടാണ് അമലുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു