ലക്നൗ : ബാങ്ക് മാനേജരായ യുവതി പോലീസുകാരുടെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്തു. ലക്നൗ രാജാജിപുരം സ്വദേശിനി ശ്രദ്ധ ഗുപ്തയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഫൈസാബാദിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു ശ്രദ്ധ.
ശനിയാഴ്ച രാവിലെയാണ് ശ്രദ്ധയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലുമായി വീട്ടിലെത്തിയ പയ്യൻ വാതിലിൽ മുട്ടിയിട്ടും തുറന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ആത്മഹത്യയ്ക്ക് കാരണം രണ്ടു പോലീസുകാരാണെന്ന് ശ്രദ്ധ എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ആറു വർഷത്തോളമായി ശ്രദ്ധ ബാങ്ക് മാനേജരായി ജോലി ചെയ്യുകയാണ്. 2018 ലാണ് ശ്രദ്ധ ഉത്തർപ്രദേശിലെ ഫൈസാബാദിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ ഡെപ്യുട്ടി മാനേജരായി ജോലിക്ക് കയറിയത്. അവിവാഹിതയായ ശ്രദ്ധ വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.