ബാബരി മസ്ജിത് തകർത്ത കേസിൽ കോടതി ഇന്ന് വിധി പറയും

വിവാദമായ ബാബരി മസ്ജിത് പൊളിച്ച കേസിൽ ലക്നൗ പ്രത്യേക കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ബിജെപിയുടെ മുതിർന്ന നേതാക്കൾ പ്രതിയായ കേസിലാണ് വിധി. 48 പ്രതികൾ ഉൾപ്പെട്ട കേസിൽ ജീവിച്ചിരിക്കുന്ന 32 പേരോടും നേരിട്ട് കോടതിയിൽ ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read  വ്യാജരേഖയുണ്ടാക്കി നാല് കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

വിധി പറയുന്ന സാഹചര്യത്തിൽ കോടതി സ്ഥിതി ചെയ്യുന്ന നഗരത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് മാസം അവസാനം പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി കൂടുതൽ സമയം വേണമെന്ന ജഡ്ജിയുടെ ആവിശ്യപ്രകാരമാണ് ഒരു മാസം കൂടി നീട്ടിയത്.