Advertisements

ബാബറി മസ്ജിദ് പണിയാനായി യോഗി സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകി

ലക്‌നൗ: സുപ്രീംകോടതി വിധിയെ തുടർന്ന് അയോധ്യ – ബാബറി മസ്ജിദ് തർക്ക വിഷയം അവസാനിച്ചതോടെ രാമജന്മഭൂമിയിൽ അമ്പല നിർമ്മാണം ഉടൻ ആരംഭിക്കുകയാണ്. അതിനായി രാമജന്മഭൂമി ട്രസ്റ്റും രൂപീകരിച്ചു. സുപ്രീംകോടതി വിധിപ്രകാരം ബാബറി മസ്ജിദ് പണിയാനുള്ള അഞ്ചേക്കർ സ്ഥലം അയോധ്യയിൽ നിന്നും 25 കിലോമീറ്റർ അകലെയായി യു പി സർക്കാർ നല്കി.

Advertisements

അയോധ്യയിലെ ധനിപൂരിലാണ് പള്ളി പണിയാനുള്ള സ്ഥലം സർക്കാർ അനുവദിച്ചത്. കേന്ദ്രമന്ത്രിയും യു പി സർക്കാരിന്റെ ഔദ്യോഗിക വക്താവ് കൂടിയായ ശ്രീകാന്ത് ശർമയാണ് ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. വർഷങ്ങളോളം തർക്കത്തിൽ കിടന്നിരുന്ന രാമജന്മഭൂമി വിഷയം അവസാനിച്ചതോടെ ഇരുകൂട്ടരും സന്തോഷത്തോടെ രാമ മന്ദിരവും ബാബറി മസ്ജിദും നിർമ്മിക്കാൻ ഒരുങ്ങുകയാണ്.

Advertisements

- Advertisement -
Latest news
POPPULAR NEWS