Thursday, December 7, 2023
-Advertisements-
KERALA NEWSബാബു രാജ് എങ്ങനെ ഈ മാംസ പിണ്ഡത്തെ സ്നേഹിച്ചു എന്ന് ആലോചിച്ച് താൻ ചിരിക്കാറുണ്ട് ;...

ബാബു രാജ് എങ്ങനെ ഈ മാംസ പിണ്ഡത്തെ സ്നേഹിച്ചു എന്ന് ആലോചിച്ച് താൻ ചിരിക്കാറുണ്ട് ; പ്രണയത്തെ കുറിച്ച് വാണി വിശ്വനാഥ്

chanakya news
-Advertisements-

ആക്ഷൻ ചിത്രങ്ങളിലെ നായികയും, പോലീസ് വേഷങ്ങളും മറ്റും അഭിനയിച്ചു പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വാണി വിശ്വനാഥ്‌. മികച്ച നടിക്കുള്ള രണ്ടാമത്തെ പുരസ്‌കാരം കേരള സംസ്ഥാന സർക്കാരിൽ നിന്നും വാണിക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിൽ കൂടിയാണ് താരം മലയാളസിനിമയിൽ അരങ്ങേറുന്നത്.

-Advertisements-

സിനിമയിൽ വില്ലൻ വേഷങ്ങൾ അഭിനയിച്ചു ശ്രദ്ധ നേടിയ ബാബു രാജാണ് വാണിയുടെ ഭർത്താവ്. ബാബുരാജുമായി പ്രണയത്തിലായ താരം 2002 ലാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാത്ത താരം ചുരുക്കം ചില പടങ്ങളിൽ മാത്രമാണ് വേഷമിട്ടത്. മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ താരം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ബാബു രാജുമായുള്ള പ്രണയം സിനിമ ലോകത്ത് ഒരുപാട് ചർച്ചയായി മാറിയിരുന്നു.

ഇപ്പോൾ തന്റെ പ്രണയ വിവാഹത്തെ പറ്റി താരം തുറന്നു പറയുകയാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് ഇടവേളയിൽ താൻ പാടിയ പാട്ടിന്റെ ബാക്കി വരി ബാബു രാജിനോട് പറഞ്ഞെന്നും. റഫ് ആൻഡ് ടഫ് പേഴ്സൺ എന്ന് കരുതിയ ബാബുരാജ് അന്ന് പാടിയപ്പോൾ താൻ ഞെട്ടി പോയെന്നും അതിന് ശേഷം ഫോൺ വിളികൾ പതിവായെന്നും പിന്നീട് നേരിട്ട് കാണാൻ തുടങ്ങി അതുവഴി സൗഹൃദം പ്രണയമായി മാറിയെന്നും താരം പറയുന്നു. ചിലപ്പോൾ തനിക്ക് തോന്നാറുണ്ട് ഈ മാസ പിണ്ടത്തെ ബാബു രാജ് എങ്ങനെ ഇഷ്ട്ടപെട്ടെന്ന് അത് ആലോചിച്ചാൽ ചിരിവരുമെന്നും താരം പറയുന്നു.

-Advertisements-