സോഷ്യൽ മീഡിയയിൽ സജീവസാന്നിദ്ധ്യമായ സെലിബ്രിറ്റികളിൽ ഒരാളാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയകളിൽ നിറസാന്നിധ്യമയോടെ ഏറെ ആരാധകരും സണ്ണിക്കുണ്ട്. ഇപ്പോഴിതാ പഴയ ഒരു വീഡിയോയ്ക് താരം നൽകിയ രസകരമായ കമന്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ബാറിൽ മോഷണത്തിനെത്തിയ കള്ളന് മുന്നിൽ ശാന്തനായി ഇരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ഒരാളുടെ വീഡിയോക്ക് താഴെയാണ് സണ്ണിയുടെ കമന്റ് വന്നിടിക്കുന്നത്.
സുര്യനെ സ്വന്തം കണ്ണിൽ നിന്നും രക്ഷിക്കാൻ സൺ ഗ്ലാസ് വെക്കുന്നവരുടെ കൂട്ടത്തിലുള്ള വ്യക്തിയാണ് ഇയാളെന്നായിരുന്നു ആ കമന്റ്. മുൻ പോൺ സ്റ്റാറായ സണ്ണിക്ക് കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധകരുണ്ട്.