ബാലഭാസ്കറിന്റെ മ-രണം കേരള പോലീസിൽ നിന്നും അന്വേഷണം സിബിഐ ഏറ്റെടുത്തു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മര-ണം സിബിഐ അന്വേഷിക്കും. കേരള പോലീസിൽ നിന്നും ഇതിനായി സിബിഐ അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു. ബാലഭാസ്കറിന്റെ മര-ണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചുകൊണ്ട് പിതാവ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണത്തോട് സംസ്ഥാന സർക്കാരും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

2018 സെപ്റ്റംബർ 25 ന് തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മ-രിക്കുന്നത്. ബാലഭാസ്കറിനോടൊപ്പം ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും ഡ്രൈവർ അർജുനും കാറിലുണ്ടായിരുന്നു. മകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മര-ണപ്പെട്ടിരുന്നു. സാക്ഷി മൊഴികളിൽ പരസ്പരവിരുദ്ധമായിട്ടുള്ള കാര്യങ്ങൾ കണ്ടെത്തിയത് കൂടുതൽ ദുരൂഹതയ്ക്കിടയാക്കി. എന്നാൽ അമിത വേഗം മൂലമുണ്ടായ അപ-കടമാണെന്നുള്ള നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നെങ്കിലും ഇതിൽ കുടുംബം തൃപ്തരായിരുന്നില്ല.