ബിഎസ്എൻഎൽ ക്വട്ടേഴ്‌സിൽ നിന്നും ഇറങ്ങണം, എന്റെ പേര് പറഞ്ഞാൽ വീട് കിട്ടില്ല ; വീട് അന്വേഷിച്ച് രഹനാ ഫാത്തിമ

ശബരിമല ആചാര ലംഘനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്ക്ക് വാടക വീട് വേണമെന്ന ആവശ്യവുമായി ഫേസ്‌ബുക്ക് പോസ്റ്റ്. രഹനാ ഫാത്തിമ തന്നെയാണ് ഫേസ്‌ബുക്കിൽ വീട് ആവിശ്യപ്പെട്ട് പോസ്റ്റിട്ടിരിക്കുന്നത്. നിലവിലുള്ള ബിഎസ്എൻഎൽ ന്റെ ക്വോട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവിശ്യപെട്ടതിനെ തുടർന്നാണ് രഹനാ ഫാത്തിമ വീട് അന്വേഷിക്കുന്നത് എന്നാൽ രഹനാ ഫാത്തിമ എന്ന പേരുകാരണം ആരും വീട് നൽകാൻ തയ്യാറാവുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം. (Rent മാക്സിമം 15k)

12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.
വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.