ബിക്കിനി ധരിക്കാൻ തയ്യാറാണ് അതിനപ്പുറത്തേക്ക് പറ്റില്ല ; തുറന്ന് പറഞ്ഞ് വീണ നന്ദകുമാർ

നിസ്സാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വീണ നന്ദകുമാർ. ചിത്രത്തിൽ തനി നാടൻ അച്ചായത്തി പെൺകുട്ടിയെയാണ് താരം അവതരിപ്പിച്ചത്. ആസിഫ് അലി നായകനായ ചിത്രം പക്ഷെ നായികാ പ്രാധന്യമുള്ളത് കൂടിയായിരുന്നു.

വീണാനന്ദകുമാർ സിനിമയിൽ നാടൻ പെണ്കുട്ടിയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ വ്യത്യസ്തയാണ്. പ്രത്യേകിച്ച് ഏത് വസ്ത്രവും ധരിക്കുന്ന താരം ഗ്ലാമറസ് വേഷങ്ങളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ബിക്കിനി ധരിക്കാൻ തയ്യാറാണെന്നും അതിന് മുകളിലോട്ട് ഒന്നും ധരിക്കില്ലെന്നും താരം പറയുന്നു.