ബിഗ്‌ബോസ് താരമായ പവൻ ജിനോ തോമസിന്റെ നൃത്ത ചുവടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ബിഗ്ബോസ്സിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായ രജിത് കുമാറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ കൂടിയായിരുന്നു പവൻ ജിനോ തോമസ്. ഇപ്പോൾ അദ്ദേഹം ഒരു കിടിലൻ ഡാൻസുമായി പ്രേക്ഷകരുടെ മുൻപിൽ എത്തിയിരിക്കുകയാണ്.
താനൊരു പ്രൊഫൊഷണൽ ഡാൻസർ അല്ലെന്നും ഡാൻസ് ചെയ്യുന്നത് ഭയങ്കര ഇഷ്ടമുള്ള കാര്യമാണെന്നും പ്രത്യേകിച്ച് ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്യാൻ എന്നും പറഞ്ഞാണ് അദ്ദേഹം വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ നൃത്ത ചുവടുകൾക്ക് സപ്പോർട്ടുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഷിയാസ് കരീമും ഡാൻസിന് സപ്പോർട്ട് ചെയ്തുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. മിസ്റ്റർ മോഡൽ സൂപ്പർ ഡാൻസർ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കമന്റ് ചെയ്തത്.