ബിഗ്‌ബോസിലെ യഥാർത്ഥ കിംഗ് രജിത്ത് കുമാറല്ല; അലീന പടിക്കൽ പറയുന്നു

പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് 19 രോഗത്തെ തുടർന്ന് നിർത്തിയിരിക്കുന്ന ഷോയിലെ താരങ്ങൾ അവാർഡ് അഭിപ്രായങ്ങളുമായി എത്തിയിരിക്കുകയാണ്. അവതാരകയായ എലീന പടിക്കൽ ബിഗ്‌ബോസ് പരിപാടിയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. നാട്ടിൽ നടക്കുന്ന രോഗം എത്രയും വേഗം അവസാനിക്കട്ടെയെന്നും എല്ലാവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പറഞ്ഞിരിക്കുകയാണ്. ബിഗ്‌ബോസ് ഷോയിലെ ജനപ്രിയ താരമായ രജിത് സാറിനെ കുറിച്ച് നല്ല അഭിപ്രായമാണ് താരം പറയുന്നത്.

വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായവുമുള്ള വ്യക്തിയാണെന്നും അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. പുറത്തിറങ്ങിയ എല്ലാ മത്സരാര്ഥികളും കൊറോണ മുന്കരുതലുകളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. മോഹൻലാലാണ് ബിഗ്‌ബോസിലെ റിയൽ കിങ് എന്നും താരത്തിന്റെ ആരാധികയായ അലീന പറഞ്ഞു. ബിഗ്‌ബോസിലെ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലത്തു തുപ്പരുതെന്ന് അഭ്യർത്ഥനയുമായി കുറെ പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

കോടതി ടാസ്കിലെ രംഗത്തിൽ രജിത്തിനെയും സുജോയെയും അലവലാതി എന്ന് വിളിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലുള്ള കേസായിരുന്നു ഇതിൽ സാന്ദ്ര എന്ന മത്സരാർഥിയുടെ അഭിപ്രയത്തിനുള്ള മറുപടി യായിരുന്നു കോടതി മുറിയിലെ തുപ്പൽ വിവാദം. തന്റെ കൈയിൽ നിന്നും അറിയാതെ വന്ന തെറ്റാണിതെന്നും അതിന് താരം മാപ്പും പറയുകയുകയും ചെയ്തു.