ബിഗ്‌ബോസിൽ നിന്നും അഴിക്കുള്ളിലേക്കോ ? ; രജിത്ത് കുമാറിനെ ഉടൻ പോലീസ് അറസ്റ്റ് ചെയ്‌തേക്കും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ റിയാലിറ്റി ഷോ യിൽ നിന്നും പുറത്തായ മത്സരാർത്ഥിയെ സ്വീകരിക്കാൻ കൊച്ചി ഇന്റർനാഷണൽ എയർപോട്ടിൽ സംഘടിച്ചവർക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. രജിത് കുമാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 75 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തത്.

കൊറോണ വൈറസ് ഭീതിയിൽ നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ അവഗണിച്ചത് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത് അതിനാൽ രജിത് കുമാറിനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.