ബിഗ്‌ബോസിൽ നിന്ന് കിട്ടിയ 15 ലക്ഷം രൂപ രജിത്ത് കുമാർ നൽകിയത് ഇവർക്ക് ; മാതൃകാപരമെന്ന് ആരാധകർ

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി പ്രശസ്തനായ താരമാണ് ഡോക്ടർ രജിത് കുമാർ. രജിത് കുമാർ എന്ന വ്യക്തിയെ പലർക്കും നേരത്തെ അറിയാമായിരുന്നു എങ്കിലും ബിഗ്‌ബോസ് ടുവിൽ മത്സരാർത്ഥിയായി വന്നതോടെ ജനപ്രിയനായ താരത്തിന് ഇപ്പോൾ സിനിമ മേഖലയിലും അവസരം ലഭിച്ചിരിക്കുകയാണ്. എന്നാൽ സമൂഹ മാധ്യങ്ങളിൽ ഇതൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യപെടുന്നത്.ബിഗ്‌ബോസിൽ നിന്നും രജിത് കുമാർ പുറത്തുവന്നതിന് ശേഷം തനിക്ക് കിട്ടിയ പ്രതിഫലവും അത് എന്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നു എന്നും വെളുപ്പെടിത്തിയിരുന്നു.

ബിഗ്‌ബോസിൽ നിന്നും പ്രതിദിനം 22000 രൂപ വീതമാണ് തനിക്ക് കിട്ടിയതെന്നും അതിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ കാൻസർ രോഗം അനുഭവിക്കുന്നവർക്ക് വേണ്ടി നൽകിയെന്നും അദ്ദേഹം പറയുന്നു.മത്സരത്തിന് ഇടക്ക് ഒരു തവണ പോലും ഇ കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ല എന്നും ആരാധകർ ചൂണ്ടി കാണിക്കുന്നു.പണ്ട് താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും വെളിയിൽ വിടാതെ ചില ഭാഗങ്ങൾ മാത്രം ഉള്ള വീഡിയോ ചില മാധ്യങ്ങളും മറ്റും പ്രചരിപ്പിച്ചിരുന്നു അത് കണ്ട് തെറ്റിധരിച്ചവർ പോലും ഇന്ന് സത്യം അറിഞ്ഞു കൂടെ ഉള്ളതാണ് തന്റെ ധൈര്യം എന്നും അദ്ദേഹം പറയുന്നു.ഏഷ്യാനെറ്റിന്റെ ബിഗ്‌ബോസ് ഒഫീഷ്യൽ ഗ്രൂപ്പിനെകാൾ ലക്ഷം മെംബേർസ് ഉള്ള രജിത് ആർമി ഗ്രൂപ്പുകൾ കൊറോണ കാലത്തിന് ശേഷം വൻ സ്വീകരണ പദ്ധതികളാണ് രജിത് സാറിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.