ആറ്റിങ്ങൽ ; ബിഗ്ബോസ് താരവും അധ്യാപകനുമായ രജിത്ത് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശം അവഗണിച്ചതിന്റെ പേരിൽ പോലീസ് ഇന്നലെ രജിത്ത് കുമാറിനെ അറസ്റ്റ് ചെയ്യുകയും രാത്രിയോടെ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
അതേസമയം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ് താൽക്കാലികമായി നിർത്തി വെയ്ക്കുന്നതായി ഇൻഡെമോൾ ഷൈൻ ഇന്ത്യ പ്രൊഡക്ഷൻ വ്യക്തമാക്കി.