ബിഗ്‌ബോസ് താരം രജിത്ത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായതായി സോഷ്യൽ മീഡിയ ; ചിത്രങ്ങൾ വൈറൽ

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾ അടുത്ത് അറിഞ്ഞ താരമാണ് രജിത് കുമാർ. ഒരുപാട് പ്രേക്ഷക പിന്തുണ ലഭിച്ച താരം കൂടിയാണ് രജിത് കുമാർ. ഇടയ്ക്ക് വെച്ച് ഷോയിൽ നിന്നും പുറത്തായെങ്കിലും വൻ സ്വീകരണമാണ് വീടിന് വെളിയിൽ രജിത് കുമാറിനെ കാത്തിരുന്നത്. രജിത് കുമാർ പുറത്തായതിന് പിന്നാലെ ബിഗ്‌ബോസ് ഷോയും അവസാനിച്ചിരുന്നു.

ബിഗ്‌ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യമാണ് രജിത് കുമാറിന്റെ വിവാഹം. പലപ്പോഴും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയ രജിത് കുമാർ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും ഭാര്യയുടെ വേർപാടിനെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. രണ്ടാമത് ഒരു കല്യാണത്തിനെ കുറിച്ച് ചില സൂചനകളും അദ്ദേഹം നൽകിയിരുന്നു. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ വന്ന രജിത് കുമാറിന്റെ വിവാഹ ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ഇവർ വിവാഹിതരായി എന്ന തലകെട്ടോടെ യൂട്യൂബിൽ വന്ന വീഡിയോയാണ് വൈറലായി മാറുന്നത്. രജിത് കുമാർ വിവാഹം കഴിച്ചിരിക്കുന്നത് നടി കൃഷ്ണ പ്രഭയെയാണ്. വിവാഹ ശേഷം മാല കൈയിൽ പിടിച്ചു നിൽക്കുന്ന ഇരുവർക്കും നിരവധി ആളുകളാണ് ആശംസകകളുമായി എത്തുന്നത്. ഇത് ശരിക്കും നടന്ന വിവാഹമാണോ അതോ ഏതെങ്കിലും സീരിയലിനായി നടത്തിയ വിവാഹമാണോ എന്ന സംശയവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.