ബിഗ് ബോസിൽ വ്യക്തി ബന്ധങ്ങൾക്കോ സൗഹൃദങ്ങൾക്കോ സാധാരണ ഗതിയിൽ അൽപ്പായുസ് മാത്രമേ ഉണ്ടാകാറുള്ളൂ എല്ലാ മത്സരാർതികളുടെയും ലക്‌ഷ്യം വിന്നർ ആകുക എന്നത് മാത്രമാണ് അതിനിടയിൽ കഴിഞ്ഞ സീസണിൽ സംഭവിച്ച പോലെ പേർളി ശ്രീനിഷ് പ്രണയം പോലെ ചില ബന്ധങ്ങകളും ഉടലെടുത്തേക്കാം എന്നാൽ ഈ സീസണിൽ അത്തരത്തിലുള്ള കാതലായ ബന്ധങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ പതിനേഴ് പേരിൽ 16 പേരും ഒരാളെ ശത്രുവായി കണ്ട് യുദ്ധം ചെയ്യുന്ന അവസ്ഥയായിരുന്നു പവൻ വരുന്നത് വരെ. പവൻ ബിഗ്‌ബോസ് ഹൌസിൽ വന്നതിന് ശേഷമാണ് കാര്യങ്ങളുടെ ഗതി മൊത്തത്തിൽ മാറിയത്. അത്രയും ദിവസം ഒരാളെ മാത്രം ടാർഗറ്റ് ചെയ്ത് കളിച്ച ബാക്കിയുള്ളവർക്ക് രണ്ടു പേരെ ടാർഗറ്റ് ചെയ്യേണ്ട അവസ്ഥ വന്നു മാത്രമല്ല പവൻ രജിത്ത് കുമാറിന് നല്ലൊരു സപ്പോർട്ടറും കൂടിയായിരുന്നു.
രജിത് കുമാറിനെ മികച്ച രീതിയിൽ സപ്പോർട്ട് ചെയ്യുകയും. പല വിഷയങ്ങളിലും രജിത് കുമാറിന് വേണ്ടി സംസാരിക്കുകയും ചെയ്തതോടെ പവൻ ബാക്കിയുള്ളവർക്ക് തലവേദനയായി മാറി ഫക്രൂവിനും ആര്യയ്ക്കും ഷാജിക്കും മഞ്ജുവിനും ജെസ്‌ലയ്ക്കും സൂരജിനും പവൻ വെല്ലുവിളി തന്നെയായിരുന്നു.
പക്ഷെ പവൻ ആരോഗ്യകാരണം പറഞ്ഞ് പെട്ടെന്ന് പിൻ വാങ്ങിയത് രജിത്ത് കുമാറിനെ സഹായിക്കാൻ വേണ്ടി ആണോ എന്നാണ് പ്രേക്ഷകരുടെ സംശയം. ഒരു പാട് ആഗ്രഹത്തോടെ ബിഗ്‌ബോസിൽ എത്തിയ പവൻ എന്തിനാണ് ഇത്ര പെട്ടെന്ന് സ്വയം പിന്മാറിയത് ? ആരോഗ്യ പ്രശ്‍നം മാത്രമാണോ പിന്നിൽ ?. എന്നാൽ പവനെ രജിത്ത് കുമാർ സ്വന്തം അനുജനായിട്ടാണ് കണ്ടത് അതിനാൽ തന്നെ ക്യാപ്റ്റൻസി ടാസ്കിൽ പവനെ കൊണ്ട് വരാൻ തന്റെ കയ്യിലുള്ള കോയിൻ കൊടുത്ത ആളാണ് രജിത്ത് കുമാർ അവരുടെ സ്നേഹബന്ധം ഇതിലെ മത്സരത്തിനപ്പുറത്തേക്ക് വളർന്നിരുന്നതായി അതിൽ നിന്നും തന്നെ മനസിലാക്കാം.
ഇപ്പോൾ പവൻ ആരോഗ്യ പ്രശ്‍നം പറഞ്ഞ് പുറത്ത് പോയത് രജിത്ത് കുമാറിനെ സഹായിക്കാൻ ആണെന്ന് പ്രേക്ഷകർ ഉറച്ച് വിശ്വസിക്കുന്നു അതിന്റെ കാരണം ഇതാണ്. അടുത്ത ആഴ്ച എന്തായാലും നോമിനേറ്റ് ചെയ്യപ്പെടുന്നത് പവനും രാജിത്തും ആയിരിക്കും കാരണം ബാക്കിയുള്ളവർക്ക് തലവേദന നിലവിൽ ഈ രണ്ട് പേര് ആയതിനാൽ.
ഈ രണ്ട് പേരും നോമിനേഷനിൽ വന്നാൽ തീർച്ചയായും വോട്ട് സ്പ്ലിറ്റ് ആകും രജത് കുമാററിനെ സപ്പോർട്ട് ചെയ്തതിന്റെ കടപ്പാട് പവനോട് ആരാധകർക്കുള്ളത് കൊണ്ട് തന്നെ വോട്ടുകൾ നന്നായി സ്പ്ലിറ്റ് ആകാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ പവൻ പുറത്ത് പോയാൽ നോമിനേഷനിൽ രണ്ട് പേര് എന്തായാലും കൊടുക്കണം അപ്പോൾ രജിത്ത് കുമാറിന്റെ അല്ലാതെ ഒരു പേര് കൂടി ബാക്കിയുള്ളവർക്ക് കൊടുക്കേണ്ടി വരും.
പ്രേക്ഷകരുടെ അഭിപ്രായത്തിൽ പവൻ രജിത്ത് കുമാറിന് വേണ്ടി കളം ഒഴിഞ്ഞു എന്ന് തന്നെയാണ്. ഇത് സത്യമാണെങ്കിൽ പവൻ നിങ്ങളെ ബിഗ്‌ബോസ് ആരാധകർ എന്നും ഓർമ്മിക്കും കാരണം. നല്ലൊരു ഫ്‌ലാറ്റ് ഫോം കിട്ടിയിട്ടും അത് കുറച്ച് ദിവസത്തെ വ്യക്തി ബന്ധത്തിന് വേണ്ടി ത്യജിച്ച താങ്കൾ ഹീറോയാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി ത്യാഗം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഇതിലും വലുത് നിങ്ങളെ തേടിയെത്തും