ബിഗ് ബോസ്സിലെ മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്തായി: വീഡിയോ കാണാം

ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്തായി. നിലവിൽ ബിഗ് ബോസിലെ മത്സരാർത്ഥിയായ ഡോ രജിത് കുമാറിനെ പിന്തുണയ്ക്കുന്ന കാര്യവും മഞ്ജു ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. രജിത്തിനെയാണ് ഷോയിലെ ഒട്ടുമിക്ക ആളുകളും ടാർജറ്റ് ചെയ്യുന്നതെന്നു പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. എന്നാൽ ബിഗ് ബോസ് പരമ്പരയിൽ നടക്കുന്നതെല്ലാം ഗെയിമിന്റെ ഭാഗം മാത്രമാണെന്നും രജിത്ത് സാറിനോട് തനിക്ക് വ്യക്തിപരമായി ഒരു തരത്തിലുമുള്ള ദേഷ്യമോ വിദ്വേഷമോ തനിക്കില്ലെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്.

ഷോയിൽ പങ്കെടുത്ത മഞ്ജു നിരവധി തവണ സൈബർ ആക്രമണം നേരിട്ടുള്ള വ്യക്തികൂടിയാണ്. തന്റെ കുടുംബത്തെയടക്കം ആളുകൾ അധിക്ഷേപിച്ചിരുന്നതായും മഞ്ജു പത്രോസ് നേരെത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.