ബിജെപിക്കാരന്റെ വീട്ടുമുറ്റത്ത് നാല്കാലികളുടെ നാക്കുകൾ കൊണ്ടിട്ടു

കൊല്ലം: ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്തു നാല്കാലികളുടെ നാക്കുകൾ കൊണ്ടിട്ടതായി പരാതി. വിളക്കുടി പി എൻ ഹൗസിൽ വിശ്വരൂപിന്റെ വീട്ടുമുറ്റത്താണ് രാവിലെ പശുവിന്റെ നാക്കുകൾ കണ്ടെത്തിയത്. ആറു നാക്കുകൾ കണ്ടെത്തിയതായി പറയുന്നു. വർഗീയ കലാപം ലക്ഷ്യമിട്ട് ബോധപൂർവം ചിലർ ചെയ്തതാണിതെന്ന് പോലീസിനും സംശയം ഉണ്ടാക്കുന്നുണ്ട്.

  (WATCH VIDEO) കർണ്ണാടക മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സിപിഎംകാരനെ കർണ്ണാടകയിലെ ബജ്‌രംഗ്ദളുകാർ പിടികൂടി

കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ വൈരാഗ്യമാകാം ഇതിന് പിന്നിലെന്ന് വിശ്വരൂപ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Latest news
POPPULAR NEWS