ന്യുഡൽഹി : പഞ്ചാബ് നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച് മുൻ കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
വരുന്ന പഞ്ചാബ് നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും. സീറ്റ് വിഭജനത്തെ കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദർ സിങ് വ്യക്തമാക്കി. തെരെഞ്ഞെടുപ്പിൽ ഞങ്ങൾ ഒന്നിച്ച് പോരാടുമെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.