Advertisements

ബിജെപിയില്ലെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് റേറ്റിംഗ് തന്നെ ഉണ്ടാകില്ല: മാത്യു ജെഫിന്റെ കുറിപ്പ് വൈറലാകുന്നു

കേരളത്തിലെ ചാനലുകളുടെ റേറ്റിംഗിന് പ്രധാനകാരണം ബിജെപിയാണെന്ന് എഴുത്തുകാരൻ മാത്യു ജെഫ്. ബിജെപി ഇല്ലെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ന് റേറ്റിംഗ് ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. കൂടാതെ ബിജെപിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രചാരകൻ പിണറായി വിജയൻ ആണെന്നും പറഞ്ഞു. കേരളത്തിലെ നിക്ഷ്പക്ഷ വോട്ടുകൾ ബിജെപിയ്ക്കു കിട്ടാത്തതിന്റെ കാരണം കേരളത്തിലെ മാധ്യമങ്ങളാണെന്നും മാത്യു ജെഫിന്റെ കുറിപ്പിൽ പറയുന്നു.

Advertisements

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നലെ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന മലയാളി ആയ ഒരു ബിജെപി നേതാവും ആയി കുറെ നേരം സംസാരിക്കാൻ ഇടയായി..കുറെ വിഷയങ്ങൾ സംസാരിച്ച കൂട്ടത്തിൽ കേരളത്തിലെ മാധ്യമങ്ങളിലെ ബിജെപി വിരുദ്ധ നിലപാടിനെ പറ്റിയും ഒക്കെ സംസാരിച്ചു. പുള്ളി പറഞ്ഞ ഒരു കാര്യം കേരളത്തിൽ ബിജെപിയുടെ വളർച്ച എന്നത് ഒരു സ്ഥിരത ഉള്ള വളർച്ച ആണ്, കൂടുന്ന വോട്ടുകളിൽ 90% വും അടിസ്ഥാന വോട്ടുകൾ ആണ്. നിഷ്പക്ഷ വോട്ടുകൾ മറ്റു മുന്നണികളെ പോലെ കേരളത്തിൽ ബിജെപിക്ക് കിട്ടുന്നില്ല. ഇത് രണ്ടിനും കാരണം കേരളത്തിലെ മാധ്യമങ്ങൾ തന്നെയാണ്. ഒരു പക്ഷെ കേരളത്തിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരകൻ പിണറായി വിജയൻ തന്നെയാണ്. ബിജെപി ആഗ്രഹിച്ച ഒന്ന് ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യുന്നത്. സിപിഎം അല്ല, കോൺഗ്രെസ് ആണ് ബിജെപിയുടെ എതിരാളി, സിപിഎം ഒരു പ്രാദേശിക പാർട്ടി മാത്രം ആയി മാറി കഴിഞ്ഞു. അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ഒരു സീറ്റ് പോലും നേടിയില്ല എങ്കിൽ പോലും സിപിഎം ഒരു 8 സീറ്റ് എങ്കിലും നേടി ഇരിക്കണം, ഈ എട്ടോ പത്തോ സീറ്റും കൊണ്ട് സിപിഎം ഇന് ഒന്നും ചെയ്യാൻ പറ്റില്ല, സിപിഎം പിടിക്കുന്ന ഓരോ സീറ്റും പോകുന്നത് കോൺഗ്രെസ്സിന്റ കയ്യിൽ നിന്നും ആണ്. സീറ്റ് കുറയുക എന്നാൽ കോൺഗ്രെസ് തളരുക എന്നത് തന്നെയാണ്.

Advertisements

CAA / NRC വിഷയത്തിൽ എത്ര മുസ്ലിം വോട്ടുകൾ സിപിഎം ലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറ്റും എന്നതിനെ ആശ്രയിച്ചു ഇരിക്കും കേരളത്തിൽ ബിജെപിയുടെ നേട്ടം. മുസ്ലിം വോട്ടുകൾ രണ്ടു മുന്നണിയിൽ ആയി ഭിന്നിച്ചു നിന്നാൽ അതിൽ ബിജെപിക്ക് നേട്ടം ഉണ്ടാക്കാം. ഇന്ന് മുസ്ലിം വോട്ടിന്റെ 70% കോൺഗ്രസിൽ ആണ്. അത് 50% ആയി കുറയ്ക്കാൻ സിപിഎം ഇന് കഴിഞ്ഞാൽ അതിന്റെ കൂടെ വലിയ തോതിൽ നടക്കുന്ന ഹൈന്ദവ ഏകീകരണവും കൂടി ആകുമ്പോൾ കേരള നിയമസഭയിൽ അഞ്ചിൽ കുറയാതെ അംഗങ്ങൾ ബിജെപിക്ക് ഉണ്ടാകും, പിണറായി മന്ത്രി സഭ ഒരു തുടർ ഭരണവും കൂടി പിടിച്ചാൽ അത് ബിജെപിക്ക് ലോട്ടറി അടിച്ച പോലെ ആണ്.

ആരിഫ് മുഹമ്മദ് ഖാനെ ബിജെപി കേരള ഗവർണർ ആക്കിയതും പിണറായിക്ക് ബിജെപിയുടെ ഒരു രാഷ്ട്രീയ എതിർപ്പ് ഉണ്ടാക്കാൻ തന്നെയാണ്, കേരളത്തിലെ പ്രതിപക്ഷ നേതാവ് ആയി കേരള ഗവർണർ മാറി കഴിഞ്ഞു. ഒരു കാര്യം സത്യം ആണ്. ബിജെപി ഇല്ല എങ്കിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് റേറ്റിംഗ് തന്നെ ഉണ്ടാകില്ല എന്ന തരത്തിൽ ബിജെപി മാറി കഴിഞ്ഞു.

ഇന്നലെ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന മലയാളി ആയ ഒരു ബിജെപി നേതാവും ആയി കുറെ നേരം സംസാരിക്കാൻ ഇടയായി..കുറെ വിഷയങ്ങൾ…

Mathew Jeff यांनी वर पोस्ट केले बुधवार, २९ जानेवारी, २०२०

- Advertisement -
Latest news
POPPULAR NEWS