ബിജെപിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യരെ നിയമിച്ചു

ബിജെപിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യരെ പ്രഖ്യാപിച്ചുകൊണ്ട് കെ സുരേന്ദ്രൻ. ഇക്കാര്യം സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലും അല്ലാതെയുമെല്ലാം സന്ദീപ് വാര്യർ കൂടി നല്ലൊരു നേതൃ സ്ഥാനത്ത് വരണമെന്നുള്ള ആഗ്രഹം ആളുകൾ പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താകാം സന്ദീപ് വാര്യരെ ബിജെപിയുടെ കേരളത്തിന്റെ ഔദ്യോഗിക വക്താവായി കെ സുരേന്ദ്രൻ നിർദ്ദേശിച്ചതെന്നാണ് കരുതുന്നത്. ഏല്പിച്ച ജോലി ഉത്തരവാദിത്ത പൂർണ്ണമായും സത്യസന്ധമായും ആത്മാർത്ഥതയോടും നിര്വഹിക്കുമെന്നും സന്ദീപ് വാര്യർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

Also Read  ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തിയത് വ്യാജവാർത്തയ്‌ക്കെതിരെ കെ സുരേന്ദ്രനും വി മുരളീധരനും ശക്തമായ ഇടപെടൽ നടത്തിയതോടെ

സന്ദീപ്‌ വാര്യരുടെ കുറിപ്പ് വായിക്കാം…

ഭാരതീയ ജനതാ പാർട്ടിയുടെ കേരളത്തിലെ ഔദ്യോഗിക വക്താവായി പ്രവർത്തിക്കാൻ സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ നിർദേശിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണ്ണമായും ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നിർവഹിക്കും.