Advertisements

ബിജെപിയുടെ ജനജാഗരണ റാലിയ്ക്ക് നേരെയുള്ള അക്രമം: നാല് എസ്.ഡി.പി.ഐക്കാരെ അറെസ്റ്റ്‌ ചെയ്തു

കൊല്ലം: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് കൊല്ലത്തു ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ അതിക്രമം നടത്തിയ കേസിൽ നാല് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിലായി. കൂടുതൽ പേരെ അറെസ്റ്റ്‌ ചെയ്യാനുണ്ടെന്നു പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

കൊല്ലം ചന്ദനത്തോപ്പിൽ ബിജെപി നടത്തിയ ജനജാഗരണ സദസിനു നേരെയാണ് എസ്.ഡി.പി.ഐക്കാരും, പോപ്പുലർ ഫ്രണ്ടുകാരും കല്ലേറ് നടത്തിയത്. കല്ലേറിൽ സ്ത്രീകൾക്കും ബിജെപി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിരുന്നു. അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ട് കൂടുതൽ പേരെ അറെസ്റ്റ്‌ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു ജനജാരണ സദസിന്റെ പ്രദേശങ്ങളിൽ കനത്ത പോലീസ് കാവൽ ഉണ്ടായിരുന്നു. സഥലത്ത് സംഘർഷ സാധ്യതയുള്ളതിനാൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ത്രീകളടക്കം പങ്കെടുത്ത പരിപാടിയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരെ ശക്തമായ നടപടിയെടുക്കക്കണമെന്നു ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

Advertisements

- Advertisement -
Latest news
POPPULAR NEWS