ബിജെപിയുടെ ലക്ഷ്യം കേരളത്തിൽ സർക്കാർ ഉണ്ടാക്കുക എന്നതാണെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കൂടി ട്രോളുകൾ ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ ഭയപ്പെടുന്ന പാർട്ടിയല്ല ബിജെപിയെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ തന്റെ ടീമിൽ ശോഭാ സുരേന്ദ്രനും എം ടി രമേശും എ എൻ രാധാകൃഷ്ണനും ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ അയാൾ ഒരിക്കലും മഹാൻ അല്ലെന്നും കാര്യങ്ങൾ ചെയ്യുന്നത് ഒരു ടീമായാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അബ്ദുള്ള കുട്ടിയും എ കെ നസീറുമെല്ലാം പറയുന്ന കാര്യങ്ങൾ ഇവിടുത്തെ മുസ്ലിം സമൂഹം കേൾക്കുന്നുണ്ടെന്നും, ഇടതു വലതു മുന്നണികൾ കൂട്ടം ചേർന്നു നിൽക്കുമ്പോൾ ഇവിടെ ബിജെപി ഒറ്റയ്ക്കാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച നാല്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

പിണറായി സർക്കാർ കേരളത്തിൽ നടത്തുന്നത് ഉമ്മൻ ചാണ്ടിയെക്കാൾ വലിയ അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അഴിമതിക്കും ഭരണപരാജയത്തിനും എതിരെ ശക്തമായ പ്രധിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Latest news
POPPULAR NEWS