ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയുടെ അസാമാന്യ വീര്യവും ചടുലതയുമാണെന്ന് ശശി തരൂർ

ജയ്പൂർ : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെ ബാക്കി നാല് സംസ്ഥാനത്തും ബിജെപി നേടിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസ്സ് നേതാവ് ശശി തരൂർ രംഗത്ത്. ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയുടെ അസാമാന്യ വീര്യവും ചടുലതയുമാണെന്ന് ശശി തരൂർ പറഞ്ഞു. ഉത്തർപ്രദേശിൽ ഇത്ര വലിയ വിജയം ബിജെപി നേടുമെന്ന് കരുതിയില്ലെന്നും എന്നാൽ മോദി അത് നേടിയെടുത്തെന്നും ശശി തരൂർ പറഞ്ഞു.

ഞായറാഴ്ച നടന്ന ജയ്പൂർ സാഹിത്യോത്സവ വേദിയിലെത്തിയ ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് നരേന്ദ്രമോദിയെ പുകഴ്ത്തിയത്. രാഷ്ട്രീയപരമായി മോഡി ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധേയമാണെന്നും ബിജെപി ആഗ്രഹിക്കുന്നത് ഇപ്പോൾ ജനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോളുകൾക്ക് മുൻപ് ബിജെപി പരാജയപ്പെടുമെന്നാണ് ചിലരെങ്കിലും കരുതിയിരുന്നത്. എന്നാൽ എക്സിറ്റ് പോളുകൾക്ക് ശേഷം മുൻകൂട്ടിയുള്ള വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞത്. ഇത് തന്നെ അശ്ച്ചര്യപ്പെടുത്തിയെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നവരെ നരേന്ദ്രമോദി സമൂഹത്തിൽ അഴിച്ച് വിട്ടിരിക്കുകയാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി.

Latest news
POPPULAR NEWS