ഡൽഹി: ഡൽഹിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ജയിക്കുമ്പോൾ അതിന്റെ പിന്നിലെ ചിലസത്യങ്ങൾ അറിയണം. കോൺഗ്രസിന് ഒരു സീറ്റുപോലുമില്ല, മറ്റു ചെറിയ കക്ഷികളുടെയും വോട്ട് ശതമാനത്തിൽ വൻതോതിൽ കുറവ് ഉണ്ടായി. എന്നാൽ ബിജെപി ആകട്ടെ കഴിഞ്ഞ വര്ഷത്തേക്കാളും നല്ലരീതിയിൽ തന്നെ നിലമെച്ചപ്പെടുത്തി.
കോൺഗ്രസിനു ഉണ്ടായത് വളരെ അധികം ദയനീയമായ അവസ്ഥയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വെളിപ്പെടുത്തുന്നു. അദ്ദേഹം പറയുന്നത് കോൺഗ്രസ് വോട്ടുകളും ന്യുനപക്ഷ വോട്ടുകളും കൂട്ടത്തോടെ ആം ആദ്മി പാർട്ടിക്ക് പോകുകയും അതുവഴി അവർക്ക് ജയിക്കാൻ സാധിച്ചെന്നുമാണ്. ലക്ഷ്യം ഒന്നു മാത്രമായിരുന്നു. ബിജെപിയെ തകർക്കുക.. തോൽപ്പിക്കുക. എന്നാൽ ബിജെപി ഒറ്റയ്ക്ക് നേടിയെടുത്ത സീറ്റ് ഒട്ടും കുറവല്ല.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയത് മോശം പ്രചാരണമായിരുന്നുവെന്നും കോൺഗ്രസ് നേതാവായ സന്ദീപ് തന്നെ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോൾ കാര്യങ്ങൾ വളരെയധികം വ്യെക്തമാണ് ആം ആദ്മി പാർട്ടി ജയിച്ചത് എങ്ങിനെയാണെന്നുള്ള കാര്യം.