ബിജെപി എംഎൽഎ പീഡിപ്പിച്ചതായും പുറത്ത് പറയാതിരിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതിയുടെ ആരോപണം

ബിജെപി എംഎൽഎക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. 2016 മുതൽ 2018 വരെയുള്ള സമയത്ത് ഉത്തരാഖണ്ഡ് ദ്വാരഹത് മണ്ഡലത്തിലെ എംഎൽഎയായ മഹേഷ് നേഗി തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാൽ സംഭവം പുറത്ത് അറിയിക്കാതിരിക്കുന്നതിനു വേണ്ടി എംഎൽഎയുടെ ഭാര്യ യുവതിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും പറയുന്നു. 2016 ൽ മാതാവിന് സുഖമില്ലാതിരുന്നപ്പോൾ ആണ് എംഎൽഎയുമായി ബന്ധം ഉണ്ടാകുന്നതെന്നും പിന്നീട് പലപ്പോഴായി തന്നെ എംഎൽഎ പീഡിപ്പിച്ചതായും യുവതി പറയുന്നു.

പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയാവും ഡിഎൻഎ പരിശോധനയിലൂടെ സത്യം അറിയാമെന്നും യുവതി നെഹ്റു കോളനി സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവതിയെ എംഎൽഎ നെനിതാൽ മസൂരി, ഡൽഹി, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി പലപ്പോഴായി പീഡിപ്പിച്ചതായും പറയുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വവും രംഗത്ത് എത്തുകയുണ്ടായി.