ബിജെപി എംഎൽഎ യുടെ കൊച്ചുമകൻ എന്നെഴുതിയ ബോർഡുമായി ബുള്ളറ്റിൽ കറങ്ങിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ : എംഎൽഎ യുടെ കൊച്ചുമകനാണെന്ന നമ്പർ പ്ളേറ്റ് ഘടിപ്പിച്ച് ബൈക്കിൽ കറങ്ങിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ നമ്പറിന് പകരം ബിജെപി നാഗർകോവിലിൽ എംഎംഎൽഎ എംആർ ഗാന്ധിയുടെ കൊച്ചുമകൻ ആണെന്ന് എഴുതിയ ബോർഡ് വെച്ചാണ് ഇയാൾ കറങ്ങി നടന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം നാഗർകോവിൽ ബിജെപി എംഎൽഎ ആയ എംആർ ഗാന്ധി വിവാഹിതനല്ല. എംആർ ഗാന്ധിക്ക് മക്കളോ കൊച്ചു മക്കളോ ഇല്ല. 1980 മുതൽ നാഗർകോവിലിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എംആർ ഗാന്ധി 2021 ലെ നിയമസഭ ഇലക്ഷനിൽ ജയിച്ചാണ് നിയമസഭയിലെത്തിയത്. മഹാത്മാ ഗാന്ധിയുടെ പാത പിന്തുടരുന്ന ഗാന്ധി ലളിത ജീവിതമാണ് നയിക്കുന്നത്.

  ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ

എംആർ ഗാന്ധിയുടെ കൊച്ചുമകനെന്ന പേരിൽ കറങ്ങിയ യുവാവിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് എംആർ ഗാന്ധിയുടെ ഡ്രൈവറും സഹായിയുമായ കണ്ണന്റെ മകൻ അംരിഷാണ് എംഎൽഎ യുടെ കൊച്ചുമകനെന്ന പേരിൽ കറങ്ങിയതെന്ന് വ്യക്തമായത്. കസ്റ്റഡിയിലെടുത്ത യുവാവിന് മോട്ടോർ വാഹനനിയമ പ്രകാരമുള്ള പിഴ നൽകി വിട്ടയച്ചു.

Latest news
POPPULAR NEWS