Wednesday, September 11, 2024
-Advertisements-
KERALA NEWSബിജെപി നടത്തിയ പൊതുയോഗ ദിവസം കടകളടക്കാൻ ആഹ്വാനം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു

ബിജെപി നടത്തിയ പൊതുയോഗ ദിവസം കടകളടക്കാൻ ആഹ്വാനം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news

മലപ്പുറം : പൗരത്വ ഭേദഗതി നിയമത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാൻ ബിജെപി നടത്തിയ പൊതു സമ്മേളന ദിവസം കടകൾ അടച്ചിടാൻ ആഹ്വാനം ചെയ്‌ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിജെപി നടത്തിയ പൊതുസമ്മേളന ദിവസം ഇതേതുടർന്ന് പല പ്രദേശങ്ങളിലും കടകൾ അടച്ചിട്ടിരുന്നു. നവമാധ്യമങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള ആഹ്വാനം നടന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്