അതിരപ്പള്ളി: ബിജെപി പ്രവർത്തകനായ പ്രദീപ് താളാട്ട് ഇന്ന് പുലർച്ചെ വെട്ടേറ്റു മരിച്ചു. അതിരപ്പള്ളി ബിജെപി മുൻ എസ് ടി മോർച്ച പ്രസിഡന്റ്, കെ പി എം എസ് കണ്ണംകുഴി ശാഖയുടെ സെക്രട്ടറിയുമായിരുന്നു മരിച്ച പ്രദീപ്. അതിരപ്പള്ളി മേഖലയിൽ സാമൂഹിക വിഷയങ്ങളിൽ നിരന്തരമായി ഇടപെട്ടിരുന്നു ഇദ്ദേഹം. പരിസ്ഥിതി മലിനീകരണത്തിനെതിരെ കണിശമായ നിലപാട് എടുത്തിരുന്നത് ചില ശത്രുക്കൾ ഉണ്ടാകാൻ കാരണമായെന്നും പറയുന്നുണ്ട്.
അതിരപ്പള്ളി മേഖലയിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചയാളാണ് പ്രദീപെന്നാണ് അയൽവാസികൾ പറയുന്നത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രക്തദാനമുൾപ്പടെ ഉള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.