Saturday, December 2, 2023
-Advertisements-
KERALA NEWSബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം: നാല് പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം: നാല് പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

chanakya news
-Advertisements-

തൃശൂര്‍: ഉത്സവത്തിനിടയിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം. ആക്രമണത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിൽ കറുകപുത്തൂരിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

-Advertisements-

സിപിഎം പ്രവർത്തകരായ ഷിനോജ്, അബ്ബാസ്, അന്ഷിഖ്, കിഷോർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സഭാവത്തിൽ ബിജെപി പ്രവർത്തകരായ മാനിക്കാകുന്നത്ത് അനൂപ്, മുണ്ടേത്തി വീട്ടിൽ നിഖിൽ, നരിക്കുഴിയിൽ വിനു എന്നിവർക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതിൽ അനൂപിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

-Advertisements-