ബിജെപി യോഗത്തിനെത്തിനെതിരെ കടയടച്ച സംഭവത്തിൽ കർശന നടപടിയുമായി പോലീസ്

ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം കടകളടച്ചു പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയുടെ പരിപാടി സംഘടിപ്പിക്കുമ്പോൾ കടകൾ അടച്ചിടരുതെന്നു മുന്നറിയിപ്പുമായി തൊടുപുഴയിലെ വ്യാപാരികൾക്ക് നോട്ടീസ് നൽകി. തൊടുപുഴയിലെ കരിമണ്ണൂരിലാണ് ഈ സംഭവം. ഇത്തരത്തിൽ കടകളടച്ച് പ്രതിഷേധിച്ചാൽ അത് സമൂഹത്തിൽ വർഗീയ വേർതിരിവ് ഉണ്ടാകുമെന്നും, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

Also Read  ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

ഇനി ഇത്തരത്തിൽ കടകളടച്ച് പ്രതിഷേധിച്ചാൽ അവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് നോട്ടീസിൽ പറയുന്നു. കടകൾ അടക്കുന്നത് മൂലം ജില്ലയിലെ ചിലയിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ കൈക്കൊണ്ടതെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.