ബിജെപി വനിതാ സ്ഥാനാർത്ഥിയെ മർദ്ധിച്ചതായി പരാതി

മൺറോത്തുരുത്ത്; ബിജെപി സ്ഥാനാർത്ഥി അനുപമയെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ നെന്മേനി വാർഡിൽ സിപിഎം ൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന അനുപമയെ സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ നേത്രത്വത്തിൽ മർദിച്ചത്. കഴിഞ്ഞ തവണ അനുപമ സിപിഎം ൽ നിന്നും മത്സരിച്ച് വാർഡ് മെമ്പർ ആയിരുന്നു.