ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രിയുടെയും ഇടപെടൽ: ഫിലിപൈൻസിൽ കുടുങ്ങിയ 250 വിദ്യാർത്ഥിനികൾ നാട്ടിലേക്ക്: നന്ദിയോടെ വിദ്യാർത്ഥിനികൾ

തിരുവനന്തപുരം: ഫിലിപൈൻസിലെ മനിലയിൽ കുടുങ്ങി കിടക്കുന്ന 250 വിദ്യാർത്ഥികൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിൽ നാട്ടിലേക്ക് തിരിക്കുന്നു. പലരോടും നാട്ടിലേക്ക് വരുന്നതിനായി സഹായം അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടാകാഞ്ഞതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായുമായും കേന്ദ്രമന്ത്രിയുമായും സമീപിക്കുകയായിരുന്നു വിദ്യാർത്ഥികൾ.

മാർച്ച്‌ 20 നകം തിരികെ പോകണമെന്ന് വിദേശികൾ വിദ്യാർത്ഥികളെ ശാസിച്ചിരുന്നു. എന്നാൽ മടങ്ങാനായി ടിക്കറ്റ് ബുക്ക്‌ ചെയ്‌തെങ്കിലും വിമാന കമ്പനികൾ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കഴിഞ്ഞ വിദ്യാർത്ഥികൾ അവസാന ശ്രമമായി ബിജെപി സംസ്ഥാന അധ്യക്ഷനെ ബന്ധപ്പെടുകയും അദ്ദേഹം വിഷയത്തിൽ വേണ്ടവിധത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു.

  യൂണിടെക്കിന് കൂടുതൽ കരാറുകൾ വാഗ്ദാനം ചെയ്തതായി വിജിലൻസ് കണ്ടെത്തി

Latest news
POPPULAR NEWS