ബിജെപി സ്ഥാനാർത്ഥിയായി ഇരിട്ടിയിൽ മത്സരിക്കുന്ന അസാം സ്വദേശിനിക്ക് വീട് വച്ച് നൽകുമെന്ന് സുരേഷ് ഗോപി

കണ്ണൂർ : ബിജെപി സ്ഥാനാർത്ഥിയായി ഇരുട്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ നിന്ന് മത്സരിക്കുന്ന അസാം സ്വാദേശിനിയായ മൂൺമിക്കു വീട് വെച്ച് നൽകുമെന്ന് സുരേഷ്‌ഗോപി. സുരേഷ്‌ഗോപി നേരിട്ട് വിളിച്ചാണ് വീട് നൽകുന്ന കാര്യം മൂൺമിയെ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് അസാം സ്വദേശിനിയായ യുവതി ബിജെപി സ്ഥാനാർഥിയായ വിവരം വാർത്തകളിലൂടെ പുറത്ത് വന്നത്. ഇരട്ടി സ്വദേശിയെ വിവാഹം കഴിച്ച് ഏഴുവർഷം മുൻപാണ് മൂൺമി ഇരിട്ടിയിലെത്തിയത്.

Also Read  പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണി ; സഹപാഠിയായ വിദ്യാർത്ഥി അറസ്റ്റിൽ