ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന

കന്നട ചലച്ചിത്ര മേഖലയിൽ നടന്ന ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ ഉൾപ്പെടെയുള്ള കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലായ ലഹരിമരുന്ന് റാക്കറ്റിലെ കണ്ണിയായ അനൂബ് മുഹമ്മദുമായി നടന്ന സാമ്പത്തിക ഇടപാടുകളുടെകുറിച്ചാണ് ബിനീഷിൽ നിന്നും എൻഫോഴ്‌മെന്റ് വിവരങ്ങൾ തെറ്റുന്നത്.

നേരത്തെ കൊച്ചിയിൽ ബിനീഷ് കോടിയേരിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിനായി ബാംഗ്ലൂരിൽ എത്താനാണ് എൻഫോഴ്‌മെന്റ് ബിനീഷിന് നോട്ടീസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേരളത്തിൽ നിന്നും ചോദ്യം ചെയ്‌താൽ കേരളത്തിൽ അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരുമെന്നതിനാലാണോ ബാംഗ്ലൂരിൽ വെച്ച് ചോദ്യം ചെയ്യുന്നത് എന്ന് വ്യക്തമല്ല.