ബിനീഷ് കോടിയേരിയെ കാണാൻ സഹോദരനായ ബിനോയ് കോടിയേരിയെ എൻഫോഴ്‌മെന്റ് അനുവദിച്ചില്ല

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കാണാൻ സഹോദരനായ ബിനോയ് കോടിയേരിയെ എൻഫോഴ്‌മെന്റ് അനുവദിച്ചില്ല. ഇന്നലെ വൈകുന്നേരമാണ് അഭിഭാഷകനുമായി ബിനോയ് കോടിയേരി ബിനീഷിനെ കാണാൻ എത്തിയത്. അരമണിക്കൂറിലേറെ നേരം ബാംഗ്ലൂർ സോണൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിന് പുറത്ത് കാത്ത് നിന്ന ശേഷം ബിനോയ് മടങ്ങുകയായിരുന്നു.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂബിന് പണം നൽകിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ബിനീഷ് കോടിയേരിയെ കാണാൻ കുടുംബത്തെ അനുവദിക്കൂ. കുടുംബത്തെ കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് ബിനീഷ് കോടിയേരി.