ബിപിഎൽ കാർഡുടമകൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ

ബംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിസന്ധിയിലായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. ബിപിഎൽ കാർഡുടമകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് കർണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ydu
കോവിഡിനെ തുടർന്ന് ഗൃഹനാഥനെ നഷ്ടപെട്ട കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും കർണാടക സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും. ഇതിനായി 300 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

  ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും വന്ന ചൈനീസ് നിർമിത ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നിരവധി പദ്ധതികളാണ് കർണാടക സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കളുടെ പഠന ചിലവ് സർക്കാർ ഏറ്റെടുക്കുന്ന ബാല സേവ പദ്ധതി നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Latest news
POPPULAR NEWS