ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം മാറ്റി

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം പുനർ നിർണയിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി ബിവറേജുകൾ തുറന്നിടുക. ബാറുകൾ നേരത്തെ തന്നെ അടച്ചിട്ടിരുന്നു

ബാറുകളിൽ മദ്യം വാങ്ങാൻ ഉള്ള കൗണ്ടറുകൾ നിർമിക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ബാറുകളിൽ നിന്ന് കൗണ്ടർ മുഖാന്തരം മദ്യം വാങ്ങി കൊണ്ട് പോകാൻ സാധിക്കുന്ന സംവിധാനത്തിനാകും തുടക്കമിടുകയെന്നു മന്ത്രി വ്യക്തമാക്കി.