തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനായി രൂപീകരിച്ച ബിവ്ക്യൂ ആപ്പ് സർക്കാരിന് തലവേദനയുണ്ടാക്കുന്നു. ആപ്പ് പരാജയമായതോടെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽ നിന്നും പോയതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. കമ്പനിyude ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ ആരും തന്നെ ഫോൺ എടുക്കാൻ പോലും തയാറാകുന്നില്ലെന്നാണ് പറയുന്നത്. കൊച്ചി ഇളങ്കുളം ചെലവന്നൂർ റോഡിലേ ഓഫീസിലാണ് ഈ ദുരനുഭവം. കൂടാതെ കമ്പനിയുടെ ഫേസ്ബുക്കു പേജും നിലവിലെ നിർജീവമാണ്. പലർക്കും മാപ്പ് നിശ്ചിത സമയം കഴിഞ്ഞിട്ട് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
നിരവധി ആളുകളാണ് ആപ് പരാജയമായതോടെ മദ്യം ആവശ്യപ്പെട്ടു കൊണ്ട് ബിവറേജസിൽ എത്തുന്നത്. എന്നാൽ പലയിടത്തും ടോക്കൺ ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും പലയിടത്തും മദ്യവിതരണം നടത്തുന്നതായും പറയുന്നു. ആപ്പ് പലർക്കും ലഭിക്കാതെ വന്നതോടെ സർക്കാർ പിന്വലിച്ചേക്കുമെന്നുള്ള വർത്തകളും ഉയർന്നു വന്നിരുന്നു. എന്നാൽ സാങ്കേതിക തകരാറുകൾ പരിഹരിച്ചു കൊണ്ട് ആപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.