ബിഹാറിൽ ബിജെപി സഖ്യത്തിനായി കരുക്കൾ നീക്കുന്നു

പട്ന: ബിഹാറിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യരൂപീകരണത്തിനായി അമിത് ഷായുടെ നീക്കം. കഴിഞ്ഞ പ്രാവശ്യം നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സഖ്യമുണ്ടാക്കി നേട്ടം കൊയ്തിരുന്നു. ഇപ്പോൾ അതെ രീതിയിലുള്ള ആയുധ പ്രയോഗവുമായി ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി ദളിത്‌ വോട്ടുകൾ കൈക്കലാക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്.

  മുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

ആർ ജെ ഡി സംസ്ഥാനത്ത് ജാതി സമവാക്യങ്ങളാണ് ഉയർത്തി കാട്ടുന്നത്. എന്നാൽ മുന്നോക്ക വോട്ടുകൾ ബിജെപിയുടെ പാളയത്തിലേക്ക് തന്നെ എത്തി ചേരുമെന്നാണ് കണക്കുകൂട്ടൽ. യാദവ്, കുറുമി വിഭാഗത്തിൽ പെട്ടവർക്ക് സ്വാധീനമുള്ള മേഖലകളിൽ ബിജെപി തങ്ങളുടെ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് കരുതുന്നത്.

Latest news
POPPULAR NEWS