ബിഹാർ നിയസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാർ : ബിഹാർ നിയസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

1066 മത്സരാർത്ഥികൾ 71 മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുൻപും ശേഷവും വോട്ടിങ് യന്ത്രം സാനിറ്റൈസ് ചെയ്യും.