ന്യൂഡൽഹി: എ കെ 47 ബുള്ളറ്റിനെ പോലും തടയാൻ കഴിവുള്ള അത്യാധുനിക രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് നിർമ്മിച്ച് കൊണ്ടു ഇന്ത്യൻ സൈനിക കോളേജ്. ഈ ഹെൽമെറ്റിന് 1.4 കിലോ ഭാരമുണ്ട്. 10 മീറ്റർ ദൂരത്തിനകത്ത് ഉള്ള എ കെ 47 ബുള്ളറ്റുകളെ പ്രധിരോധികകാൻ ഹെൽമെറ്റിന് കഴിയും. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ഡിഫ് എക്സ്പോ -2020 യിൽ വെച്ചാണ് ഇതിന്റെ പ്രദർശനം.
ആഗോളതലത്തിൽ പ്രധിരോധ സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രവും രാജ്യത്തെ പുതിയതായി വികസിപ്പിച്ചെടുക്കുന്ന സൈനിക സംരംഭങ്ങൾ പ്രദർശിപ്പിക്കാനുള്ള കേന്ദ്രം കൂടിയാണ് ഡെഫ് എക്സ്പോ. ആയിരത്തിൽ കൂടുതൽ പ്രതിരോധ സാമഗ്രി നിർമ്മാതാക്കളും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള 150 ഓളം കമ്പനികളും എക്സ്പോയുടെ ഭാഗമാണ്.
പ്രതിരോധ മേഖലയിലെ സാമഗ്രികൾ കയറ്റുമതി 2024 ഓട് കൂടി 5 ബില്യൺ ഡോളർ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 200 ഓളം ധാരണ പത്രങ്ങൾ ഒപ്പ് വെച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.