ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി സ്വദേശി അറസ്റ്റിലായത് ഒറ്റിനെ തുടര്‍ന്ന് ; പ്രമുഖ നടനും ബന്ധമുള്ളതായി സൂചന ?

ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി സ്വദേശി അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്; അനൂപിന് മലയാള സിനിമയലെ പ്രമുഖ നടനും സംവിധായകന്മാരും ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്

സിനിമ മേഖലയിൽ ലഹരി ഒഴുകുന്ന എന്ന വാർത്തകൾ നേരത്തെ തന്നെ ചർച്ചയായി മാറിയിരിന്നു. കൊച്ചി വെണ്ണില സ്വദേശി മുഹമ്മദ്‌ അനൂപും സംഘവും ലഹരി കടത്ത് കേസിൽ അറസ്റ്റിലായതോടെ കൂടുതൽ പേര് ഇനിയും കുടുങ്ങിയേക്കുമെന്നാണ് സൂചന. ബിസിനെസ്സ് എതിരാളികളുടെ ഒറ്റിനെ തുടർന്നാണ് ഇ സംഘം പോലീസ് വലയിലാക്കുന്നത്. ഇ സംഘത്തിന് ലഹരി മരുന്ന് കടത്തും, ഹവാല പണമിടപാട് തുടങ്ങിയവയിൽ കേരളത്തിലെ പ്രമുഖ നടന്റെ പങ്കും പോലീസ് അന്വേഷിച്ചു വരുകയാണ്.

Also Read  ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം: നാല് പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

രാഷ്ട്രിയ നേതാവിന്റെ ബന്ധു കൂടിയായ സിനിമ നടനായ ബന്ധു അകന്നത്തിന്റെ പേരിലാണ് ഇ സംഘത്തെ പൊലീസിന് ഒറ്റി കൊടുത്തതെന്നാണ് സൂചന. സിനിമയിൽ ഉള്ളവരുമായി അടുത്ത ബന്ധം പുലർത്തിയിരിന്നുവെന്നും സാമ്പത്തിക ബന്ധത്തിലുള്ള വിളളലാണ് പ്രകോപനത്തിന് കാരണം. ബാംഗ്ലൂരിലെ നടി നടമാർക്ക് ഇടയിലും ഇവർ വൻ രീതിയിൽ ലഹരി കച്ചവടം നടത്തിവരുകയായിരുന്നു.

അനൂപ് കേരളത്തിലെ പല ലഹരി പാർട്ടികളിലും പങ്കാളിയായിട്ടുണ്ടെന്നും യുവ സംവിധായകർ വരെ ഇയാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും വാർത്തകൾ വരുന്നു. നേരത്തെ സ്വർണക്കടത്ത് സംഘത്തിൽ ഉള്ളവർക്ക് സിനിമയിൽ അടുത്ത ബന്ധമുണ്ടെന്ന വാർത്തയും പുറത്ത്‌വന്നിരുന്നു. ലഹരി ഇടപാടുകൾ നിയന്ത്രിക്കാൻ എൻസിബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്.