ബെഡ്‌റൂം റൊമാൻസിന് ശേഷം കിച്ചൺ റൊമാൻസ് ചിത്രങ്ങളുമായി ജീവയും അപർണ്ണയും

സീ ടീവി സംപ്രേഷണം ചെയ്ത സരിഗമ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് പരിചിതനായ അവതരകനാണ് ജീവ. വേറിട്ട ശൈലിയിലുള്ള അവതരണം കൊണ്ട് ഒരുപാട് ആരാധകരെയും ജീവ സ്വന്തമാക്കിയിട്ടുണ്ട്. ജീവയെ പോലെ തന്നെ ഭാര്യ അപർണയും ആർജെ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇരുവരുടെയും വിവാഹ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ ഫോട്ടോ ഷൂട്ട്‌ വിവാദമായി മാറിയിരുന്നു. എന്നാൽ അത്തരം സ്റ്റൈലീഷ് ഫോട്ടോ ഷൂട്ടിന്‌ വിമർശനവുമായി എത്തിയവരുടെ വാ അടപ്പിച്ചിരിക്കുകയാണ് ജീവയും അപർണയും. കിച്ചണിൽ നിന്ന് എടുത്തിരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. റൊമാന്റിക് മൂഡിലുള്ള ചിത്രങ്ങളാണ് ഇവ.

സീ ടീവിയിൽ അവതാരകനായി എത്തുന്നതിന് മുൻപേ സൂര്യ ടീവിയിൽ അപർണയും ജീവയും സജീവമായിരുന്നു. ജീവയെ പോലെ തന്നെ അവതരണ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള അപർണ യൂട്യൂബ് ചാനലിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ട്രെൻഡിങ്ങായി മാറാറുണ്ട് പലപ്പോഴും.