ബെവ് ക്യു ആപ്പ് പ്ലെ സ്റ്റോറിൽ അൽപ്പ സമയത്തിനുളിൽ ; ഒരു ഫോൺ നമ്പറിന് നാല് ദിവസത്തിൽ ഒരു തവണ മാത്രം മദ്യം

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് അഞ്ച് മണിക്കും മദ്യം വാങ്ങാനുള്ള ആപ്പ് ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ആർക്കും ആപ്പ് ലഭ്യമായിരുന്നില്ല എന്നാൽ ഫെയര്‍കോഡ് കമ്പനി ഇപ്പോൾ 10 മണിക്ക് ഗൂഗിൾ പ്ലെ സ്റ്റോറിൽ ആപ്പ് ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ന് തന്നെ ഏകദേശം 4,64,000 ടോക്കണ്‍ നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാളത്തേയ്ക്കുള്ള ബുക്കിങ്ങ് ഇന്ന് നടത്താനാകും.

  യു എസ് വൈറ്റ് ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

എസ്എംഎസ് മുഖാന്തരം ഇപ്പോൾ പത്ത് ലക്ഷത്തോളം ബുക്കിങ് നടന്നതായും എന്നാൽ ആപ്ലികേഷൻ ആക്റ്റീവ് ആയതിന് ശേഷം മാത്രമേ ഈ ബുക്കിങ് പരിഗണിക്കുകയുള്ളൂ എന്നും കമ്പനി വ്യക്തമാക്കി. നാളത്തെ ബുക്കിങ് രാവിലെ 9 മുതൽ രാത്രി 10 മണി വരെയായിരിക്കും. ഒരു ഫോൺ നമ്പറിന് 4 ദിവസത്തിൽ ഒരിക്കൽ മാത്രമേ ടോക്കൺ ലഭ്യമാകുകയുള്ളു.

Latest news
POPPULAR NEWS